കാക്കനാട്: ലോകകപ്പ് ആവേശം തത്സമയം ആസ്വദിക്കാന്‍ ലൈവ് പ്രദര്‍ശനത്തിനായി കൂറ്റന്‍ പന്തലും ഡിജിറ്റല്‍ സ്ക്രീനും ഒരുക്കി ഫുട്ബോള്‍ പ്രേമികളെ സ്വാഗതം ചെയ്യുകയാണ് തൃക്കാക്കര നഗരസഭയിലെ കൗണ്‍സിലര്‍ ദമ്പതികള്‍.
കൗണ്‍സിലര്‍മാരായ സി.എ. നിഷാദും ഭാര്യ റസിയ നിഷാദുമാണ് ഫുട്ബോള്‍ പ്രേമികള്‍ക്കായി ഈ സുവർണാവസരം ഒരുക്കിയിരിക്കുന്നത്. കൊല്ലംകുടിമുകള്‍ പൗരസമിതി ജംഗ്ഷനിലാണ് കുറ്റന്‍ പന്തലും ഡിജിറ്റല്‍ സ്ക്രീനും ഒരുക്കിയിട്ടുള്ളത്.
കൊല്ലംകുടിമുകള്‍ അഞ്ചാം ഡിവിഷന് കൗണ്‍സിലറായ റസിയ അര്‍ജന്റീനയുടെ കടുത്ത ആരാധികയാണ്. കരുണാലയം ഡിവിഷന് കൗണ്‍സിലറായ നിഷാദ് ബ്രസീല്‍ ആരാധകനും.
കളി കാണുന്നതിനിടെ ചായയും ചുക്കുകാപ്പിയും കപ്പയും മീൻകറിയും നിലക്കടലയുമൊക്കെ ലഭ്യമാണ്. വൈദ്യുതി തടസം ഉണ്ടാവാതിരിക്കാന്‍ ഇന്‍വെര്‍ട്ടര്‍ സംവിധാനം, വാഹനങ്ങള്‍ക്ക് സുരക്ഷിതമായ പാര്‍ക്കിംഗ് സൗകര്യം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ഇരിപ്പിടങ്ങൾ, സിസിടിവികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.